ടര്‍ബോ ജോസിന്റെ ഷര്‍ട്ടല്ലേ… ലാലേട്ടാ! ആന്റണി പെരുമ്പാവൂറിന്റെ വീട്ടില്‍ ആശംസകളറിയിക്കാന്‍ എത്തി സൂപ്പര്‍സ്റ്റാര്‍, വൈറലായി ചിത്രങ്ങള്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കുവച്ച  ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ALSO READ: ഡിഫൻസിൽ അവസരം; വിവിധ സൈനിക വിഭാഗങ്ങളിലായി 459 ഒഴിവ്

ലാലിന്റെ പ്രിയ സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂറിന്റെ ജന്മദിനവും വിവാഹ വാര്‍ഷികവും ഒരു ദിവസമാണ്. ഇരട്ടി സന്തോഷത്തിന് ആശംസകളറിയിക്കാന്‍ നേരിട്ട് എത്തിയ ലാലേട്ടന്‍ ധരിച്ചിരുന്ന ഷര്‍ട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടര്‍ബോയില്‍ മമ്മൂക്ക ധരിച്ച ഷര്‍ട്ടല്ലേ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബ്ലാക്ക് ഷര്‍ട്ടില്‍ കിടിലന്‍ ലുക്കിലാണ് ലാലേട്ടന്‍ ചിത്രത്തിലുള്ളത്.

ALSO READ: ‘ബിസിനസുകാരെ എന്തിനാണ് തെണ്ടി എന്ന് വിളിക്കുന്നത്’; മോട്ടിവേഷന്‍ സ്‌പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെപ്പിച്ച് കോഴിക്കോട്ടെ സദസ്

അതേസമയം ആന്റണിക്കുള്ള ലാലേട്ടന്റെ ആശംസാ കുറിപ്പ് ഇങ്ങനെയാണ്

ആന്റണി, നന്ദി നിങ്ങളുടെ സാന്നിധ്യത്തിന്, സ്‌നേഹത്തിന്, സൗഹൃദത്തിന്, ജന്മദിനാശംസകള്‍, പ്രിയ സുഹൃത്തിന്!

ഒന്നിച്ച് ഒരുമയുടെ മറ്റൊരു വര്‍ഷം കൂടി ആഘോഷിക്കുന്ന  ശാന്തിക്കും ആന്റണിക്കും, നിങ്ങളുടെ സ്‌നേഹം കൂടുതല്‍ ആഴത്തിലാവട്ടെ, നിങ്ങളുടെ ബന്ധം  ഓരോ ദിനവും ദൃഢമാകട്ടെ, വിവാഹ വാര്‍ഷികാശംസകള്‍!… എന്നാണ് ലാലേട്ടന്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News