‘മുടി വെട്ടിയതിന്റെ പേരിൽ, ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ എല്ലാം ഇവൾ ബ്രേക്കപ്പ് ആയിട്ടുണ്ട്’, അനാർക്കലിയെ കുറിച്ച് അമ്മ ലാലി

സുലൈഖ മൻസിൽ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനാർക്കലി ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ധാരാളം പ്രത്യേകതകൾ നിറഞ്ഞതാണ്‌. ഇപ്പോഴിതാ നടിയും അനാർക്കലിയുടെ അമ്മയുമായ ലാലി അനാർക്കലിയെ കുറിച്ച് പറഞ്ഞ രസകരമായ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. ഇരുവരും പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് ലാലി അനാർക്കലിയുടെ പ്രണയങ്ങളെ കുറിച്ച് ലാലി പറഞ്ഞത്.

ALSO READ: ‘അന്ന് പ്രേമം ഇനി പെറ്റ് ഡീറ്റെക്റ്റീവ്; ഷറഫുദീന്‍, അനുപമ പരമേശ്വരന്‍ ടീം വീണ്ടും ഒന്നിക്കുന്നു

‘അനാർക്കലിയുടെ പ്രണയങ്ങൾ ഭയങ്കര തമാശയാണ്. മുടി വെട്ടിയതിന്റെ പേരിൽ ഇവൾ ബ്രേക്കപ്പായിട്ടുണ്ട്. ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവൾക്ക് ബ്രേക്കപ്പുണ്ടായിട്ടുണ്ട്. മുടി വെട്ടിയതിന്റെ പേരിൽ ബ്രേക്കപ്പായെന്ന് കേട്ടതോടെ പോയി പണിനോക്കാൻ പറ എന്നാണ് ഞാൻ പറഞ്ഞത്. മുടിയെയാണോ അയാൾ സ്‌നേഹിക്കുന്നത്? ലാലി ചോദിച്ചു.

ALSO READ: “സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും, തങ്ങളെ കൂടുതലും സഹായിച്ചത് സിപിഐഎമ്മും ഇടതുപക്ഷവും”: പെന്തക്കോസ് സഭ

എന്നാൽ ആ പ്രണയങ്ങളൊക്കെ അങ്ങനെ പോയത് നന്നായെന്ന് തോന്നിയിട്ടുണ്ടെന്നാണ് അനാർക്കലി മരിക്കാർ പറഞ്ഞത്. അതൊക്കെ ഒരു തരം ഇൻഫാക്‌ച്വേഷൻ മാത്രമായിരുന്നുവെന്ന് അനാർക്കലി വ്യക്തമാക്കിയപ്പോൾ കുട്ടിക്കാലത്തൊക്കെ എല്ലാ കാര്യങ്ങളും വന്നു തന്നോട് പറയുന്ന ഒരു കുട്ടിയായിരുന്നു അനാർക്കലിയെന്നും ലാലി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration