മൈതാനത്ത് ഗോൾ മഴ: വയ്യഡോയിഡിനെ അടിച്ചിട്ട് ബാഴ്‌സലോണ

barcelona

ലാലിഗയിൽ അതിഗംഭീര പ്രകടനവുമായി ബാഴ്‌സലോണ.  നാലാം മത്സരത്തിൽ വയ്യഡോയിഡിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് അവർ തോൽപ്പിച്ചത്.റാഫിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് അടിച്ചെടുത്തു. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ബാഴ്‌സലോണ.

READ ALSO: മമതയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

ആദ്യ പകുതി തുടങ്ങി ഇരുപതാം മിനിറ്റിൽ തന്നെ ബാഴ്‌സ ലീഡ് സ്വന്തമാക്കിയിരുന്നു. റാഫിഞ്ഞയാണ് ബാഴ്‌സയ്ക്ക് വേണ്ടി ആദ്യം വലകുലുക്കിയത്. തൊട്ടുപിന്നാലെ ഇരുപത്തിനാലാം മിനിറ്റിൽ ലെവൻഡോസ്‌കിയും ലക്ഷ്യം കണ്ടു.

READ ALSO: മമതയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

ഇതോടെ വയ്യഡോയിഡ് പതറി തുടങ്ങി.അവർക്ക് ഇരട്ടി പരിഹാരം നൽകി പിന്നാലെ കൗണ്ടെ കൂടി ഗോളടിച്ചു. ഇതോടെ 3-0 എന്ന സ്‌കോറോടെ ആദ്യ പകുതി അവസാനിച്ചു.

READ ALSO: മമതയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിക്കാമെന്ന് വയ്യഡോയിഡ് കരുതിയെങ്കിലും അവരുടെ പ്രതീക്ഷകൽ എല്ലാം അപ്പാടെ തെറ്റി. അറുപത്തി നാലാം മിനിറ്റിൽ റാഫിഞ്ഞ തന്റെ രണ്ടാം ഗോൾ അടിച്ചു. പിന്നാലെ എഴുപത്തി രണ്ടാം മിനിറ്റിൽ ഹാട്രിക്കും. ഇതോടെ വയ്യഡോയിഡ് ശരിക്കും വെള്ളം കുടിച്ചു. പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചതിനിടെ ഫെറൻ ടോറസ് കൂടി വലകുലുക്കിയതോടെ വയ്യഡോയിഡ് തകർന്നടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News