പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ ലളിത് ഝായെന്ന് ദില്ലി പൊലീസ്. ലളിത് ഝായെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമണം നടത്തിയ നാല് പ്രതികളുടെയും മൊബൈല്‍ഫോണ്‍ രാജസ്ഥാനില്‍വച്ച് കത്തിച്ചുകളഞ്ഞുവെന്നാണ് ലളിത് ത്സാ യുടെ മൊഴി. അതേ സമയം. അന്വേഷണത്തിന്റെ ഭാഗമായി ആക്രമണം പാര്‍ലമെന്റിലടക്കം പുന:രാവിഷ്‌കരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇന്നലെ രാത്രിയാണ് കര്‍ത്തവ്യപഥ് സ്റ്റേഷനിലെത്തി പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലളിത് ത്സാ കീഴടങ്ങിയത്. ആക്രമണം നടത്തിയ നാല് പ്രതികളുടെയും മൊബൈല്‍ഫോണ്‍ രാജസ്ഥാനില്‍വച്ച് കത്തിച്ചുകളഞ്ഞുവെന്നാണ് ലളിത് ത്സാ പൊലീസിന് നല്‍കിയ മൊഴി. ലളിത്ത്സായ്ക്ക് സഹായം ചെയ്ത രാജസ്ഥാന്‍ സ്വദേശികളായ മഹേഷ്, കൈലാഷ് എന്നിവരെ സ്പെഷല്‍ സെല്‍ കസ്റ്റഡിയിലെടുത്തു. മഹേഷ് ആക്രമണത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തതുകൊണ്ട് മാത്രം നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
Also Read: തോട്ടപ്പള്ളി കരിമണൽ ഖനനം അനുമതി നൽകിയത് യുഡിഎഫ് ഭരണകാലത്ത്: മുഖ്യമന്ത്രി
ലളിതിനെയും കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച സാഗര്‍ ശര്‍മ, മനോരഞ്ജന്‍, അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെ ചോദ്യംചെയ്യുന്നതും തുടരുന്നു. ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിങ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ ആശയങ്ങളില്‍ പ്രതികള്‍ ആകൃഷ്ടരായി എന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിലായി നിരവധിയാളുകളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു. ലളിത് ഝാ പ്രവര്‍ത്തിച്ചിരുന്നു കൊല്‍ക്കത്തയിലെ എന്‍ജിയോയും അന്വേഷണ പരിധിയിലുണ്ട്. എന്‍ജിഒയുമായി ബന്ധമുള്ള നീലാകാശ് ഐഷിനെ സ്‌പെഷല്‍ സെല്‍ ചോദ്യംചെയ്തു. പ്രതികള്‍ ദില്ലി സദര്‍ ബസാറില്‍നിന്ന് ദേശീയപതാക വാങ്ങിയതായും കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ആക്രമണം പാര്‍ലമെന്റിലടക്കം പ്രതികളെ എത്തിച്ച് നാളെയോ മറ്റന്നാളോ, പുന:സൃഷ്ടിക്കും. രണ്ടുപേര്‍ എങ്ങനെ പാര്‍ലമെന്റിന് അകത്തു കടന്നുകയറി, അതിക്രമം നടത്തി എന്നീ കാര്യങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here