ജുഡീഷ്യറിക്കെതിരായ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് ലളിത് മോദി, കേസുകള്‍ അവസാനിച്ചു

സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജുഡീഷ്യറിക്കെതിരെ നടത്തിയ പരാമർശങ്ങളില്‍ മുൻ ഐപിഎൽ കമ്മീഷണർ ലളിത് മോദി നിരുപാധികം മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു.

ഭാവിയിൽ കോടതികളുടെയോ ഇന്ത്യൻ ജുഡീഷ്യറിയുടെയോ മഹത്വത്തിനോ മാന്യതയ്‌ക്കോ വിരുദ്ധമായ യാതൊന്നും താൻ ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി മോദി സമർപ്പിച്ച സത്യവാങ്മൂലം ജസ്റ്റിസുമാരായ എംആർ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിക്കുകയായിരിന്നു.

നിരുപാധികമായ ക്ഷമാപണം ഞങ്ങൾ അംഗീകരിക്കുന്നു. ഭാവിയിൽ ഇന്ത്യൻ ജുഡീഷ്യറിയുടെയും കോടതികളുടെയും പ്രതിച്ഛായയെ  കളങ്കപ്പെടുത്തുന്നതിന് തുല്യമായ ശ്രമങ്ങളെ വളരെ ഗൗരവത്തോടെ കാണുമെന്ന് കോടതി അറിയിച്ചു.

“ഞങ്ങൾ നിരുപാധികമായ ക്ഷമാപണം വിശാലഹൃദയത്തോടെ സ്വീകരിക്കുന്നു, കാരണം കോടതി എപ്പോഴും ക്ഷമയിൽ വിശ്വസിക്കുന്നു, പ്രത്യേകിച്ചും നിരുപാധികവും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ക്ഷമാപണം നടത്തുമ്പോൾ. മാപ്പ് സ്വീകരിച്ചുകൊണ്ട് ഞങ്ങൾ നിലവിലെ നടപടികൾ അവസാനിപ്പിക്കുന്നു” – ബെഞ്ച് പറഞ്ഞു.

ഏപ്രിൽ 13 ന്, ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളുടെ പേരിൽ സുപ്രീം കോടതി മോദിയെ രൂക്ഷമായി വിമർശിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ദേശീയ പത്രങ്ങളിലും നിരുപാധികം മാപ്പ് പറയണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News