‘സര്‍ഫ്’ പരസ്യത്തിലെ ലളിതാജി അന്തരിച്ചു

ടെലിവിഷന്‍ രംഗത്ത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയായ കവിത ചൗധരി അന്തരിച്ചു. 67 വയസായിരുന്നു. അമൃത്സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. കവിത ചൗധരി ശ്രദ്ധേയയാക്കുന്നത് പ്രശസ്ത സീരിയല്‍ ഉടാനിലൂടെയാണ്.

ALSO READ: റഷ്യയിലെ പ്രധാന പ്രതിപക്ഷനേതാവ്‌ അലക്‌സി നവൽനി അന്തരിച്ചു

ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഉടാനില്‍ എത്തിയത്. സർഫിന്റെ പ്രശസ്തമായ പരസ്യത്തിലെ ലളിതാജിയുടെ വേഷവും കവിതയെ പ്രേക്ഷർക്ക് പ്രിയങ്കരിയാക്കി. മരണ വാര്‍ത്ത പങ്കുവച്ചത് കവിതയുടെ അടുത്ത സുഹൃത്തായ സുചിത്ര വര്‍മയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായിരുന്നു കവിത.

ALSO READ: തമിഴ്നാട്ടിലെ ആദ്യ മലയാളി ഗോത്ര സിവിൽ ജഡ്‌ജിയായി ശ്രീപതി; നേട്ടം 23ാം വയസിൽ, അഭിനന്ദനപ്രവാഹം

ദൂരദര്‍ശനിൽ 1989 മുതല്‍ 1991 വരെ സംപ്രേക്ഷണം ചെയ്ത സീരിയലാണ് ഉടാന്‍. സീരിയല്‍ എഴുതി സംവിധാനം ചെയ്തത് കവിത ചൗധരി തന്നെയാണ്. സ്ത്രീ ശാക്തീകരണത്തെ ആസ്പദമാക്കിയുള്ളതായിരുന്നു സീരിയല്‍. 2020ല്‍ ലോക്ക്ഡൗണില്‍ വീണ്ടും ഈ സീരിയൽ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News