ലാല്‍ജി കൊള്ളന്നൂര്‍ വധക്കേസ്; എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

തൃശൂരിലെ വിവാദമായ ലാല്‍ജി കൊള്ളന്നൂര്‍ വധക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് 9 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ്. തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഇരയായാണ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനര്‍ ആയിരുന്ന ലാല്‍ജി കൊല്ലപ്പെട്ടത്.

READ ALSO:ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്; സംഘത്തിലെ പ്രധാനി അറസ്റ്റില്‍

അയ്യന്തോള്‍ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശന്‍, അനൂപ്, രവി, രാജേന്ദ്രന്‍, സജീഷ്, ജോമോന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2013 ആഗസ്റ്റ് 16ന് അയ്യന്തോള്‍ പഞ്ചിക്കല്‍ റോഡില്‍ വെച്ച് എതിര്‍വിഭാഗക്കാര്‍ ലാല്‍ജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് 2013ലെ വിഷു ദിനത്തില്‍ ലാല്‍ജിയുടെ സഹോദരന്‍ പ്രേംജിയെ എതിര്‍ വിഭാഗം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. മധുവിന്റെ നോമിനിക്കെതിരെയുള്ള പ്രേംജിയുടെ വിജയമായിരുന്നു ആക്രമണത്തിന് കാരണം.

READ ALSO:പാരമ്പര്യമായി കിട്ടിയ കോടിക്കണക്കിന് സ്വത്ത് തനിക്ക് വേണ്ടെന്ന് 31 -കാരി

കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റായിരുന്ന മധു ഈച്ചരത്തും സംഘവും അയ്യന്തോളിലെ വാടക വീട്ടില്‍ കയറിയാണ് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് പ്രേംജിയെ വെട്ടിയത്. ഇതിന്റെ പക വീട്ടാന്‍ മധുവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. 2013 ജൂണ്‍ 1ന് രാവിലെ 9.30ന് അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിന് മുന്‍വശത്തായിരുന്നു കൊലപാതകം. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് 2013 ആഗസ്റ്റ് 16ന് ബൈക്കിലെത്തിയ ഒരു സംഘം ആളുകള്‍ അയ്യന്തോള്‍ പഞ്ചിക്കല്‍ റോഡില്‍ വെച്ച് പ്രേംജിയുടെ ജ്യേഷ്ഠനായ ലാല്‍ജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News