നിതീഷ് കുമാറിന് സ്വാഗതമെന്ന് ലാലു പ്രസാദ്; ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ!

രാഷ്ട്രീയ ജനതാദള്‍ ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യ സഖ്യത്തിലേക്ക് തിരിച്ചുവരാന്‍ നിതീഷ് കുമാറിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് എന്നായിരുന്നു ലാലുവിന്റെ പ്രസ്താവന. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൈകൂപ്പി നിങ്ങള്‍ എന്താണീ പറയുന്നതെന്ന ചോദ്യമാണ് നിതീഷ് കുമാര്‍ തിരികെ ചോദിച്ചത്.

ALSO READ: ദില്ലി തെരഞ്ഞെടുപ്പ് തൊട്ടരികില്‍; പോസ്റ്റര്‍ യുദ്ധവുമായി ബിജെപിയും എഎപിയും!

ഒരു അഭിമുഖത്തിന് ഇടയിലായിരുന്നു ലാലു പ്രസാദ് യാദവ് നിതീഷിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും നിതീഷ് കുമാര്‍ അതിരുകള്‍ ഒഴിവാക്കി തിരികെ വന്നാല്‍ ഇരുവശങ്ങളില്‍ നിന്നും ആളുകളുടെ ഒഴുക്കുണ്ടാകുമെന്നും ലാലു പ്രസാദ് പറഞ്ഞിരുന്നു.

ALSO READ: അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു

യാദവിന്റെ പരാമര്‍ശത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ഒന്നിക്കുന്നെന്ന തരത്തില്‍ പ്രചാരണം ഉണ്ടായി. ജ്യേഷ്ഠനും അനിയനുമെന്നാണ് ബിഹാര്‍ രാഷ്ട്രീയത്തില്‍ ഇരുവരും അറിയപ്പെട്ടിരുന്നത്. പുതിയ ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ അധികാരമേറ്റ ചടങ്ങില്‍ ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട് തേജ്വസിയാദവ് ഇക്കാര്യത്തില്‍ പ്രതികരിച്ചു. മാധ്യമങ്ങളുടെ ആകാംക്ഷയെ തൃപ്ത്തിപ്പെടുത്താനാണ് തന്റെ പിതാവ് അങ്ങനെ പറഞ്ഞതെന്നാണ് മറുപടി നല്‍കിയത്. വേറെന്ത് പറയാനാണ് അദ്ദേഹം. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും തേജ്വസി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News