അശ്രദ്ധയാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായത്; ലാലു പ്രസാദ് യാദവ്

ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്നും അശ്രദ്ധയാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്നും ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.

”അവർ അശ്രദ്ധ കാണിക്കുകയും ജാഗ്രത കാണിക്കാതിരിക്കുകയും ചെയ്ത രീതിയാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായത്”.- അശ്രദ്ധ ആരോപിച്ച്, കേന്ദ്ര സർക്കാരിനെ പരാമർശിച്ചുകൊണ്ട് യാദവ് പറഞ്ഞു.

“ഉന്നതതല അന്വേഷണം വേണം, അതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം…വലിയ അനാസ്ഥയാണ് ഉണ്ടായത്. അവർ റെയിൽവേയെ നശിപ്പിച്ചു,” അദ്ദേഹം പറഞ്ഞു. അതേസമയം, റെയിൽവേയുടെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വൈകുന്നേരത്തെ മൂന്ന് വഴിക്കുള്ള അപകടത്തിൽ 288 പേർ മരിച്ചു. പരുക്കേറ്റവരെ ഗോപാൽപൂർ, ഖന്തപര, ബാലസോർ, ഭദ്രക്, സോറോ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നീ ട്രെയിനുകളാണ് അപകടത്തിൽപ്പെടുന്നത്. ദുരന്തത്തിൽ കോറമണ്ഡ‍ൽ എക്സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുർ-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റി.

Also Read: ഒഡീഷയിലെ ട്രെയിൻ അപകടം; തമിഴരുടെ സുരക്ഷ, രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ സമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News