യൂറോ കപ്പിൽ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയനായ 16 കാരനാണ് ലാമിൻ യമാൽ. സ്പെയിനിന് വേണ്ടി യാമിൻ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ മാധ്യമങ്ങളും മറ്റും നിരവധി വാർത്തകൾ ലാമിനെ കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ സ്പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ താരത്തിന് അധിക സമയം കളിക്കാനോ പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുക്കാനോ കഴിയില്ല എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഫുട്ബോൾ നിയമപ്രകാരം ലാമിന്റെ വയസ് തന്നെയാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. 18 വയസ് തികയാത്തത് കൊണ്ട് തന്നെ നിയമപ്രകാരം അധിക സമയത്ത് കളിക്കാനോ, അതിന് ശേഷമുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുക്കാനോ കഴിയില്ല. ലാമിന് 13/0724 ന് 17 വയസ് തികഞ്ഞതേ ഉള്ളൂ. അതുകൊണ്ട് തന്നെ ഫൈനലിൽ നിയമം താരത്തെ 90 മിനുട്ടുകൾ കളിയ്ക്കാൻ മാത്രമേ അനുവദിക്കുന്നുള്ളൂ.
ഈ നിയമം നിലനിൽക്കുന്നത് കൊണ്ട് തന്നെ ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ തുടങ്ങിയ ടീമുകൾക്കെതിരെയുള്ള ഗ്രൂപ്പ് തല മത്സരത്തിൽ ലാമിൻ യമാലിനെ ടീം സബ്സ്റ്റിറ്റിയൂട്ട് ചെയ്‌തിരുന്നു. 11 മണിക്ക് ശേഷം താരത്തെ മത്സരത്തിന് ഇറക്കിയാൽ സ്‌പാനിഷ് ഫുട്ബോൾ അസോസിയേഷൻ ടീമിനെതിരെ 27 ലക്ഷം 27 ലക്ഷം വരെ പിഴചുമത്താൻ സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here