യമാലിന് പരുക്ക്, ബാഴ്‌സക്ക് തിരിച്ചടി; നിര്‍ണായക മത്സരങ്ങള്‍ നഷ്ടമാകും

lamine-yamal-barcelona

ലെഗാനസിനെതിരായ മത്സരത്തില്‍ ബാഴ്സലോണ ഫോര്‍വേഡ് ലാമിന്‍ യമാലിന് കണങ്കാലിന് പരിക്കേറ്റു. നാലാഴ്ച വിശ്രമം വേണ്ടിവരും. ഇതോടെ ശനിയാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരവും റയല്‍ മാഡ്രിഡിനെതിരായ സ്പാനിഷ് സൂപ്പര്‍കോപ്പയുടെ ഫൈനലും താരത്തിന് നഷ്ടമാകും. ഇത് ബാഴ്സക്ക് കനത്ത തിരിച്ചടിയാണ്.

ഞായറാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ 17-കാരന് പരിക്ക് പറ്റിയിരുന്നു. പക്ഷേ 75-ാം മിനിറ്റ് വരെ കളിച്ചിരുന്നു. ഒടുവില്‍ ഗവിയെ പകരം ഇറക്കി. ഈ മത്സരത്തില്‍ ബാഴ്സ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയിരുന്നു. നവംബര്‍ 6-ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരായ മത്സരത്തിലും യമാലിന് പരിക്കേറ്റിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് കഴിഞ്ഞ ദിവസവും പരിക്കേറ്റത്.

Read Also: ഓള്‍റൗണ്ട് പ്രകടനവുമായി സാന്റ്‌നര്‍; മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയം കൊത്തിപ്പറന്ന് കിവികള്‍

അന്ന് മൂന്ന് ബാഴ്സ മത്സരങ്ങളും സ്പെയിനിനൊപ്പം രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു. നവംബര്‍ 30-ന് ലാസ് പാല്‍മാസിനെതിരായ മത്സരത്തിലാണ് പിന്നീട് കളിച്ചത്. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ യമലിന് കണങ്കാലിലെ ലിഗ്മെന്റിന് പരിക്കേറ്റതായി കണ്ടെത്തിയെന്ന് കറ്റാലന്‍ ക്ലബ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ജനുവരി 4-ന് കോപ്പ ഡെല്‍ റേയില്‍ നാലാം- ടയര്‍ ക്ലബ് ബാര്‍ബാസ്ട്രോയെയുമായി ബാഴ്സക്ക് മത്സരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News