കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍. ഭൂമി, കെട്ടിടം, വൃക്ഷം തുടങ്ങിയവയുടെ വില നിശ്ചയിച്ച് ഇതിന്റെ ഇരട്ടിത്തുക നഷ്ടം പരിഹാരം നല്‍കിയാണ് സ്ഥലമേറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കല്‍ വൈകിയത് കേന്ദ്രനിയമത്തിലെ നടപടിക്രമങ്ങളാണ്. കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍നിന്നായി 14.5 ഏക്കറാണ് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയനിര്‍മിക്കാന്‍ ഏറ്റെടുക്കുന്നത്. 94 ഭൂവുടമകളാണുള്ളത്. സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് തയ്യാറായി. വിലനിര്‍ണയത്തിന് ആയിരത്തിലേറെ രേഖകളാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
Also Read: എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ യന്ത്രം തകര്‍ന്നു വീണു; 14 തൊഴിലാളികള്‍ മരിച്ചു
ഭൂമി ഏറ്റെടുക്കലിന് കരിപ്പൂരില്‍ സര്‍ക്കാര്‍ പ്രത്യേകം ഓഫീസ് തുറന്നിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടര്‍ പ്രേംലാലിനാണ് ചുമതല. തഹസില്‍ദാര്‍ ഉള്‍പ്പെടെ 12 ജീവനക്കാരാണ് ഇവിടെയുള്ളത്. യുഡിഎഫ് നടത്തിയ സര്‍വേ തടസ്സപ്പെടുത്തിയുള്ള അനാവശ്യ സമരങ്ങളാണ് ഏറ്റെടുക്കല്‍ വൈകിപ്പിച്ച മറ്റൊരു കാരണം. മന്ത്രി വി അബ്ദുറഹ്‌മാന്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച മുസ്ലിംലീഗ് എംഎല്‍എമാര്‍, സമരക്കാര്‍ക്ക് ഒപ്പംനിന്ന് നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here