ജോലിക്ക് ഭൂമി അഴിമതി കേസ്; ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

ജോലിക്ക് പകരം കോഴയായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. പട്‌നയിലെ ഓഫീസിലാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. ഇഡി ഓഫീസിന് പുറത്ത് ഇപ്പോഴും ആര്‍ജെഡി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയും ഇഡി ഓഫീസിന് പുറത്ത് കാത്തിരിക്കുകയാണ്.

Also read:എറണാകുളം ബസ് സ്റ്റാന്റ് നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 24ന്; വൈറ്റില മോഡല്‍ മൊബിലിറ്റി ഹബ്ബിനായി ധാരണാപത്രം ഒപ്പുവെച്ചു: മന്ത്രി പി രാജീവ്

സിആര്‍പിഎഫ് ഇഡി ഓഫീസിന്റെ സുരക്ഷ ഏറ്റെടുത്തു. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ലാലു പ്രസാദും കുടുംബവും ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്. മകന്‍ തേജസ്വി യാദവിനോട് നാളെ ഹാജരാകാനും ഇഡി നിര്‍ദേശമുണ്ട്. ലാലു പ്രസാദ് യാദവിനെയും കുടുംബാംഗങ്ങളെയും ഇഡി നേരത്തേയും ചോദ്യം ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് ആര്‍ജെഡിയുടെ ആരോപണം.

Also read:‘ആകാശത്തൊരു സര്‍പ്രൈസ്’; ദ്യോകോവിച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എം കെ സ്റ്റാലിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News