ഇടുക്കിയിലെ ഭൂ പ്രശ്നം; മൂന്ന് മാസത്തിനകം ചട്ടം കൊണ്ടുവന്ന് ജനങ്ങളെ രക്ഷിക്കും: ഇ പി ജയരാജന്‍

ഇടുക്കി ജില്ലയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമായ ഭൂ നിയമ ഭേദഗതി യാഥാർത്ഥ്യമാക്കിയ പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.  മൂന്ന് മാസത്തിനകം  ചട്ടം കൊണ്ടുവന്ന് ഇടുക്കിയിലെ ജനങ്ങളെ രക്ഷിക്കുമെന്നും കർഷകൻ്റെ പ്രശ്നത്തിൽ ഇടപെട്ടാണ് കമ്മ്യുണിസ്റ്റ് പ്രസ്ഥാനം മുന്നേറ്റം നടത്തിയതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂ പതിവ്  ഭേദഗതി നിയമം കോൺഗ്രസ് നിയമസഭയിൽ പിന്തുണച്ചത് മറ്റുവ‍ഴികള്‍ ഇല്ലാത്തതുകൊണ്ടാണ്.  ഭൂപരിഷ്കരണ നിയമത്തെ വൃകൃതമാക്കൻ കോൺഗ്രസ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തേയും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങള്‍ക്ക കോൺഗ്രസിനോട് ഉള്ള അതൃപ്തി മുതലെടുത്ത ബിജെപി വര്‍ഗീയതയിലൂടെ അധികാരത്തിലെത്തി. അവര്‍
മതനിരപേക്ഷതയെ തകർത്തുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ: ആര്‍എസ്എസ്സിന്റെ പഥസഞ്ചലനം; വേദിയൊരുക്കി യുഡിഎഫ്

പാർലമെൻ്റ് ഉദ്ഘാടനത്തിന് എന്ത് കൊണ്ട് ഇന്ത്യന്‍ പ്രസിഡന്‍റിനെ ക്ഷണിച്ചില്ല? അവർ സ്ത്രീയാണ്, വിധവയാണ്, ആദിവാസിയാണ്. ഇത് മൂന്നും ആര്‍ എസ് എസ്സിന് നിഷിദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല, അവര്‍ ‘മിനി’ ബിജെപിയാണ്.  ദില്ലിയില്‍ എഎപിയെ തകര്‍ക്കാന്‍  കോൺഗ്രസ് ബിജെപിയെ ആശ്രയിക്കുന്നു.  കേരളത്തില്‍  ബിജെപിക്കെതിരെ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ലെന്നും ഇരു കൂട്ടരുടെയും ലക്ഷ്യം സിപിഐഎമ്മിനെ തകർക്കുക എന്നതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ: വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം, ആശങ്ക വേണ്ട; മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News