തീർത്ഥാടന കാലത്ത് എരുമേലിയിൽ ഭവന നിർമ്മാണ ബോർഡിൻ്റെ ഭൂമി പാർക്കിങ്ങിനായി സജ്ജം

sabarimala

തീർത്ഥാടന കാലത്ത് എരുമേലിയിൽ ഭവന നിർമ്മാണ ബോർഡിൻ്റെ ഭൂമി പാർക്കിങ്ങിനായി സജ്ജം. ആറേക്കർ ഭൂമിയാണ് പാർക്കിങ്ങിനായി ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡും തുറന്നു.

തീർത്ഥാടന കാലത്ത് എരുമേലിയിൽ ഭവന നിർമ്മാണ ബോർഡിൻ്റെ ഭൂമി പാർക്കിങ്ങിനായി സജ്ജം. ആറേക്കർ ഭൂമിയാണ് പാർക്കിങ്ങിനായി ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡും തുറന്നു.

Also Read: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമല ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

കാടുപിടിച്ചു കിടന്ന ആറേക്കർ ഭൂമിയാണ് ഭവന നിർമ്മാണ ബോർഡ് പാർക്കിങ്ങിനായി സജ്ജീകരിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ എരുമേലിയിൽ ഉണ്ടായ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് ഇത്തവണ കൂടുതൽ പാർക്കിങ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. ഈ ഗ്രൗണ്ടിലേക്ക് എത്തുവാനുള്ള മുന്നറിയിപ്പ് ബോർഡുകളും കടന്നുപോകുന്ന വഴിയിൽ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.

തീർത്ഥാടന കാലത്ത് അടിയന്തരസാഹചര്യം നേരിടാൻ കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽപ്പ് ഡസ്ക്ക് ഒരുങ്ങി. ഇതിൻ്റെ ഭാഗമായി പ്രത്യേകം വാർഡും സൗജന്യ മരുന്നുകളും സജീകരിച്ചിട്ടുണ്ട്. അയ്യപ്പന്മാർക്കായി തുറന്ന പ്രത്യേക വാർഡിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു

തീർത്ഥാടനത്തിനു മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് വിവിധ വകുപ്പുകൾ നടപ്പാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News