നവകേരള സദസിൽ 250 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും

സംസ്ഥാനത്ത് രണ്ട് വർഷം കൊണ്ട് 1,21,600 കുടുംബങ്ങൾക്ക് സ്വന്തമായി പട്ടയ ഭൂമി. പട്ടയ വിതരണത്തിൽ ചരിത്രപരമായ മുന്നേറ്റം നടത്തിയ വർഷങ്ങളാണ് കടന്നു പോയതെന്ന് മന്ത്രി കെ രാജൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഒല്ലൂരിലെ മലയോര പട്ടയ പ്രശ്നങ്ങളും ദ്രുതഗതിയിൽ പരിഹരിക്കപ്പെടുകയാണെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലെ വിഡിയോയിൽ പറഞ്ഞു. നവകേരള സദസ് പുത്തൂരിൽ എത്തുമ്പോൾ മുഖ്യമന്ത്രി 250 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും. ഭൂമിക്ക് അർഹതപ്പെട്ട മുഴുവൻ പേർക്കും പട്ടയം എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

ALSO READ:തിരുവനന്തപുരത്ത് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് മരണം

മന്ത്രി കെ രാജന്റെ പോസ്റ്റ്

പട്ടയ വിതരണത്തിൽ ചരിത്രപരമായ മുന്നേറ്റം നടത്തിയ വർഷങ്ങളാണ് കടന്നു പോയത്.
സംസ്ഥാനത്ത് ഈ രണ്ട് വർഷം കൊണ്ട് തന്നെ 1,21,600 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ കഴിഞ്ഞു. ഒല്ലൂരിലെ മലയോര പട്ടയ പ്രശ്നങ്ങളും ദ്രുതഗതിയിൽ പരിഹരിക്കപ്പെടുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News