ഭൂമിതരംമാറ്റൽ നടപടികൾ ഇനി വേഗത്തിൽ, താലൂക്കുതല വീകേന്ദ്രീകരണ സംവിധാനം ജൂലൈ ഒന്ന് മുതൽ

ഭൂമിതരം മാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് നാളെ തുടക്കമാകും. തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിൽ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ മുഖ്യാതിഥിയായിരിക്കും. വികെ പ്രശാന്ത് എംഎൽഎ, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

Also Read; “സിപിഐഎമ്മിനെയും ഇടതുപക്ഷത്തേയും തകർക്കാൻ ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു” ; കെ രാധാകൃഷ്ണൻ എംപി

സംസ്ഥാനത്തെ ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ നിയമഭേദഗതിയിലൂടെ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലായി നിലവിൽ നടത്തി വരുന്ന ഭൂമി തരം മാറ്റൽ നടപടികൾ വീകേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കളക്ടർമാർക്ക് നൽകും. ഭൂമി തരംമാറ്റൽ നടപടികൾ അതിവേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയായിട്ടുണ്ട്.

Also Read; സംസ്ഥാന സർക്കാരിൻ്റെ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ; അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമാണത്തെ മൻ കി ബാത്തിൽ പരാമർശിച്ചു

ചടങ്ങിൽ അടൂർ പ്രകാശ് എംപി, എംഎൽഎമാരായ ഒഎസ് അംബിക, ആന്റണി രാജു, കെ ആൻസലൻ, സികെ ഹരീന്ദ്രൻ, വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, ഡികെ മുരളി, ഐബി സതീഷ്, വി ശശി, ജി സ്റ്റീഫൻ, എം വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ എ കൗശിഗൻ, ലാന്റ് റവന്യൂ എക്‌സിക്യൂട്ടീവ് ജോയിന്റ് കമ്മീഷണർ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഐഎൽഡിഎം എ ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ് , ഡെപ്യൂട്ടി മേയർ പികെ രാജു, വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ നായർ എന്നിവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News