ഭൂ പതിവ് നിയമ ഭേദഗതി ബില്‍ പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ അവതരിപ്പിക്കും. കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. ഭേദഗതി ഭൂ പതിവ് നിയമത്തിലെ നാലാം വകുപ്പിൽ. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചാൽ ക്രമവത്കരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി.
നാല് ചുവരുകളുള്ള ഒരു വീടുനുള്ളില്‍ താമസിക്കണമെന്നുള്ള പാവപ്പെട്ടവരുടെ ആഗ്രഹം നിറവേറ്റാന്‍ കേരളത്തില്‍ നിലവിലുള്ള ചട്ടങ്ങളിലെ നിയമങ്ങളിലോ മാറ്റം വരുത്തേണ്ടി വന്നാല്‍ അത് ചെയ്യുമെന്നുള്ളതാണ് സര്‍ക്കാരിന്‍റെ നയം. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്നതാണ് ഇടത് സര്‍ക്കാരിന്‍റെ പ്രഖ്യപിത നയം. ഇത്തരം കാര്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലാവും നിയമം ഭേദഗതി ചെയ്യുക.
ALSO READ: ബസ്സിൽ ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി; പൊലീസിന്റെ മിന്നൽ പരിശോധന
1964 ലെ ചട്ട പ്രകാരം കാർഷിക, ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ സർക്കാർ ഭൂമിയുടെ പട്ടയം നൽകാൻ കഴിയൂ. പട്ടയ ഭൂമിയിൽ വീട് വെയ്ക്കുന്നതിനും, കാർഷിക ആവശ്യങ്ങൾക്കും മാത്രമാണ് ഭൂതല അവകാശം. എന്നാൽ ഖനനം ഉൾപ്പടെ ഭൂമിക്ക് താഴെയുള്ള പ്രവർത്തങ്ങൾക്ക് പട്ടയ ഭൂമി കൈമാറാൻ 1964 ലെ ചട്ടങ്ങളിൽ വ്യവസ്ഥ ഇല്ല. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കണമെന്നാണ് ചട്ടം.
ALSO READ: നാലടി നീളത്തിൽ താക്കോൽ ; പൂട്ടിന് 400 കിലോ ഭാരം; രാമക്ഷേത്രത്തിന് ഭക്തന്റെ സമ്മാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here