ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കിൽ; ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വെ വകുപ്പുകള്‍ ചേര്‍ന്നു നടപ്പാക്കുന്ന ‘എന്റെ ഭൂമി’ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനത്തിലൂടെ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമാണ് യാഥാര്‍ഥ്യമായത്.

ALSO READ:ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

വളരെ സന്തോഷകരവും അഭിമാനകരവുമായ ചടങ്ങാണിത്. എല്ലാവരെയും ഒരുപോലെ ആഹ്ലാദം കൊള്ളിക്കുന്ന പദ്ധതിയാണിത്. പദ്ധതി എത്രയും പെട്ടന്ന് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംവിധാനമാണിത്. പോര്‍ട്ടല്‍ ആരംഭിക്കുന്നതിലൂടെ ഭൂമിയുമായുള്ള എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരമാകും. ഭൂരേഖ ഒറ്റ ക്ലിക്കില്‍ ഏവര്‍ക്കും ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. അവകാശികളുടെ അവകാശം ഒരാള്‍ക്കും ഹനിക്കാന്‍ കഴിയില്ല. പോര്‍ട്ടല്‍ വരുന്നതോടെ ജനങ്ങള്‍ക്കാകെ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ക്യൂ നിന്ന് തളരണ്ട ! ആധാര്‍ പുതുക്കുന്നത് ഇനി വളരെ സിംപിള്‍, പുതിയ രീതിയിങ്ങനെ

ഇതിനായി വിവിധ വകുപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വകുപ്പും വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. നീതിയോടെ ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നതാണ് സര്‍ക്കാര്‍ ഉത്തരവാദിത്തം. നീതിപൂര്‍വ്വം കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എന്നാല്‍ എല്ലാവരും അങ്ങനെ ആണെന്ന് പറയാനാവില്ല. കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുക എന്നതാണ് എല്ലാവരും മനസ്സിലക്കേണ്ട കാര്യം. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്‍ വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News