ഡിഫൻഡറിനെ ഡിഫീറ്റ് ചെയ്യാൻ ആകില്ല മക്കളെ; വിൽപനയിൽ മുന്നിൽ

DEFENDER

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓഫ്‌റോഡര്‍ എസ്‌യുവികളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍. 2025 സാമ്പത്തിക വർഷത്തിലെ വിൽപ്പന കണക്കുകളിൽ ഡിഫൻഡർ മുന്നിലാണ്. ഈ കാലയളവിൽ, കമ്പനി 3,214 എസ്‌യുവികൾ ആണ് വിൽപന നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 36 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. റേഞ്ച് റോവർ എസ്‌യുവിയുടെയും ലാൻഡ് റോവർ ഡിഫൻഡറിൻ്റെയും ഡിമാൻഡ് കൂടിയതാണ് വിൽപ്പനയിലെ വർധനവിന് കാരണം.

ALSO READ: ബാറ്ററി അസ് എ സർവീസ് ഓപ്ഷൻ നൽകാൻ ആലോചിച്ച് ടാറ്റ; ഇലക്ട്രിക് വാഹനവില 30 ശതമാനം വരെ കുറയും

റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട് എസ്‌യുവികൾ എന്നിവ പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനായി വിലയും കുറച്ചിരുന്നു. അതും വിൽപ്പനയിൽ സഹായകമായി. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്റ്റൈലുകളില്‍ ലഭ്യമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും കണക്റ്റിവിറ്റി ഫീച്ചറുകളും സജ്ജീകരിച്ച ഇതിന്റെ ക്യാബിനാണ് എസ്‌യുവിയുടെ വലിയ ഹൈലൈറ്റ്. പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വലിയ 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മികച്ച നിലവാരമുള്ള മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News