ഭൂമി കുംഭകോണ കേസ്; ഹേമന്ത് സോറനെതിരെ കുരുക്ക് മുറുക്കി ഇഡി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ കുരുക്ക് മുറുക്കി ഇഡി. ഭൂമി കുംഭകോണ കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദേശം. ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ആരോപിച്ചു. അതേ സമയം ജോലിക്ക് ഭൂമി കോഴ കേസില്‍ തേജസ്വി യാദവിന്റെ ചോദ്യം ചെയ്യല്‍ പട്‌നയിലെ ഇഡി ആസ്ഥാനത്ത് തുടരുകയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്യാനിരികെ തലസ്ഥാനമായ റാഞ്ചിയിലും ദില്ലിയിലും നാടകിയ നീക്കങ്ങളാണ് നടക്കുന്നത്. അനധികൃത വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് ഉള്‍പ്പടെ 3 ഇഡി കേസുകള്‍ ആണ് ഹേമന്ത് സോറന്‍ നേരിടുന്നത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി പത്താമത് സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഹേമന്ത് സോറന്‍ മറുപടി നല്‍കി. ഹേമന്ത് സോറന്‍ ഒളിവില്‍ ആണെന്ന് ഇഡി വൃത്തങ്ങള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഉച്ചയോടെ മുഖ്യമന്ത്രി റാഞ്ചിയില്‍ എത്തിയത്. അതിനിടെ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ആരോപിച്ച് റാഞ്ചി ഹൈക്കോടതിയില്‍ ബിജെപി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

Also Read: കുറഞ്ഞകാലത്തിനുള്ളില്‍ പൂട്ടിപ്പോയത് 71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍: മന്ത്രി വി എന്‍ വാസവന്‍

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ബിജെപിക്ക് എതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതൃത്വം വ്യക്തമാക്കി. നാളെ ചോദ്യം ചെയ്യലിന് ഹാജരായാല്‍ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറന്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളുടെ യോഗം ജെഎംഎം റാഞ്ചിയില്‍ ചേര്‍ന്നത്. ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യ കല്പന സോറന്‍ ഏറ്റെടുതേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ദില്ലിയിലെ പരിശോധനയില്‍ ഇഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറന്‍ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം. അതേ സമയം റെയില്‍വേ ജോലിക്ക് കോഴയായി ഭൂമി കൈപ്പറ്റി എന്ന കേസിലാണ് തേജസ്വി യാദവിനെ ഇഡി ചോദ്യം ചെയ്തത്. ഇന്നലെ ഒമ്പത് മണിക്കൂര്‍ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്തതിരുന്നു.ലോ ക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ, നില്‍ക്കെ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഇന്ത്യാ നിര നേതാക്കള്‍ക്കെതിരെ ചോദ്യം ചെയ്യലും പരിശോധനയും വീണ്ടും സജീവമാക്കുകയാണ് ഇഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News