‘എൻ്റെ ഭൂമി അവർ തട്ടിയെടുത്തു, കൂട്ടുനിന്നത് ഭരണകൂടം’, മധ്യപ്രദേശ് കളക്ട്രേറ്റ് തറയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച് കര്‍ഷകന്‍: വീഡിയോ

ഭൂമാഫിയ ഭൂമി തൻ്റെ ഭൂമി തട്ടിയെടുത്തെന്നാരോപിച്ച് മധ്യപ്രദേശ് കളക്ട്രേറ്റ് തറയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച് കര്‍ഷകന്‍. ഭൂമാഫിയയ്ക്ക് തന്റെ ഭൂമി തട്ടിയെടുക്കാൻ ഭരണകൂടം ഒത്താശ ചെയ്തുവെന്നും തനിക് നീതി ലഭിച്ചില്ലെന്നും കാണിച്ചാണ് കർഷകന്റെ പ്രതിഷേധം. മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയിലാണ് സംഭവം.

ALSO READ: ‘നിതീഷ് ജീ പ്ലീസ് നോട്ട് പാലം നമ്പർ 15 ഓൺ ദി സ്റ്റേജ്’, നാലാഴ്ചക്കിടെ ബിഹാറിൽ നിലം പതിച്ചത് 15 പാലങ്ങൾ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, തന്റെ പരാതി ആരും കേള്‍ക്കുന്നില്ലെന്ന് വൃദ്ധനായ കര്‍ഷകന്‍ ശങ്കര്‍ലാല്‍ പാട്ടിദാര്‍ പറയുന്നുണ്ട്. ഇതിനെ തുടർന്നാണ് മന്ദ്സൗര്‍ കളക്ടറുടെ ഓഫീസിന്റെ തറയില്‍ കിടന്നുരുണ്ട് ശങ്കര്‍ലാല്‍ പാട്ടിദാര്‍ പ്രതിഷേധിച്ചത്. സംഭവത്തിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ALSO READ: ‘ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട ഗോത്ര സമൂഹം’, മനുഷ്യർക്ക് മുൻപിൽ ഒരിക്കലും പ്രത്യക്ഷപ്പെടാത്തവർ; അപൂർവ ദൃശ്യങ്ങൾ പുറത്ത്

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമാഫിയ കബളിപ്പിച്ചാണ് തന്റെ ഭൂമി തട്ടിയെടുത്തതെന്ന് കര്‍ഷകന്‍ ശങ്കര്‍ലാല്‍ പാട്ടിദാര്‍ ആരോപിച്ചു. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ താന്‍ പറഞ്ഞത് ആരും കേട്ടില്ലെന്നും തന്റെ ഭാഗത്തെ ന്യായം ആരും പരിഗണിച്ചില്ലെന്നും അതില്‍ മനംനൊന്താണ് ഇത്തരമൊരു പ്രതിഷേധത്തിന് താന്‍ തയ്യാറായതെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കർഷകൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News