ഡിജിറ്റൽ സർവേ രേഖകളിൽ പറയുന്ന വിസ്തൃതിക്കനുസരിച്ച് ഇനി മുതൽ ഭൂനികുതി അടയ്ക്കാം

ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂനികുതി പിരിക്കുന്നതിനുൾപ്പടെയുള്ള മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഡിജിറ്റൽ സർവേ രേഖകളിൽ പറയുന്ന വിസ്തൃതിക്കനുസരിച്ച് ഇനി മുതൽ ഭൂനികുതി അടയ്ക്കാം. സർവേ റെക്കോഡുകളിൽ ആക്ഷേപം ഉള്ളവർക്ക് ഡി-എൽആർഎം മുഖാന്തിരം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

ALSO READ: ‘ചരിത്രത്തെ വളച്ചൊടിക്കുന്ന കാലഘട്ടം, മഹാത്മാഗാന്ധി മരണപ്പെട്ടുവെന്ന് പത്രങ്ങൾ തന്നെ പറയുന്നു’: പ്രകാശ്‌ രാജ്

നേരത്തേ സർവേ റെക്കോഡിൽ ഭൂവിസ്തൃതി കുറവാണെങ്കിൽ അതിനും, കൂടുതൽ ഉണ്ടെങ്കിൽ നിലവിലെ ആധാരത്തിൽ പറയുന്ന അളവിനും മാത്രമേ നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഭൂമിയുടെ ക്രയവിക്രിയത്തിനും മറ്റ് ആവശ്യങ്ങൾക്കും കോ- റിലേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പടെ ഹാജരാക്കണം.

ALSO READ: പിവി അൻവർ എംഎൽഎ സ്ഥാനമൊ‍ഴിഞ്ഞു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി

എന്നാൽ ഡിജിറ്റിൽ സർവേ പ്രകാരം അടയ്ക്കുന്ന നികുതിയുടെ രസീതിൽ ഭൂമിയുടെ പഴയ ബ്ലോക്കും സർവേ നമ്പരും രേഖപ്പെടുത്തിയിരിക്കുമെന്നതിനാൽ ഇത്തരം നടപടികൾ ഒറ്റത്തവണ പരിശോധനയിലൂടെ സാധ്യമാകും.

land tax can be paid according to the area mentioned in the digital survey documents
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News