ഡിവൈഎഫ്ഐ റീബിൽഡ് വയനാട് ക്യാമ്പെയ്നിലേക്ക് 30 സെന്റ് സ്ഥലം കൈമാറി

വയനാട് ദുരിതബാധിതർക്ക് വീടൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ നടത്തുന്ന റീബിൽഡ് വയനാട് ക്യാമ്പെയ്നിലേക്ക് ഡി വൈ എഫ് ഐ പീച്ചി മേഖല മുൻ എക്‌സിക്യൂട്ടീവ് അംഗം മാരായ്ക്കൽ മുകുളയിൽ എം ആർ രതീഷിന്റെ അമ്മ തങ്കമ്മ രാമകൃഷ്ണന് വീതം കിട്ടിയ ഇടുക്കി ഇരട്ടയാർ വില്ലേജിലുള്ള 30 സെന്റ് സ്ഥലം കൈമാറി.

ALSO READ: ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട്, മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി വി ശിവൻകുട്ടി

ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സഖാവ് വി കെ സനോജ്, പ്രസിഡന്റ് സഖാവ് വി വസീഫ് എന്നിവർ മാരായ്ക്കലുള്ള വസതിയിലെത്തി കുടുംബത്തിന്റെ കൈയിൽ നിന്നും രേഖകൾ ഏറ്റുവാങ്ങി. ഒറ്റ രാത്രി കൊണ്ട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് വീടൊരുക്കാൻ ഡി വൈ എഫ് ഐ അധ്വാനിക്കുമ്പോൾ തങ്ങളാൽ കഴിയുന്ന സഹായം നൽകാനായതിന്റെ സന്തോഷത്തിലാണ് കുടുംബം. അധ്വാനിച്ചും പാഴ്വസ്തുക്കൾ ശേഖരിച്ചും മീൻ പിടിച്ചും ഓട്ടോ ഒടിച്ചും ചായക്കട നടത്തിയും മരം ചുമന്നുമൊക്കെ ശേഖരിക്കുന്ന വരുമാനത്തിലാണ് ഡി വൈ എഫ് ഐ വീടുകൾ നിർമ്മിക്കുന്നത്.

കണ്ണാറയിലുള്ള വാഴ ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളിയാണ്. കേരള കാർഷിക സർവ്വകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായ എം ആർ സിന്ധുമോളും, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്കായ എം ആർ ഇന്ദുമോളുമാണ് സഹോദരിമാർ. അച്ഛൻ രാമകൃഷ്ണൻ 5 വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടു.ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി സഖാവ് വി പി ശരത്പ്രസാദ്, മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി സഖാവ് മനു പുതിയാമഠം, പ്രസിഡന്റ് നിബിൻ ശ്രീനിവാസൻ, ജില്ലാ കമ്മിറ്റിയംഗം സഖാവ് രജില ജയൻ, ബ്ലോക്ക് ട്രഷറർ കെ എ അനീഷ്, വൈസ് പ്രസിഡന്റുമാരായ കെ വി അനിത, ജീസ് ജോർജ്ജ്, ജോ സെക്രട്ടറി കെ പി പ്രശാന്ത്, സിപിഐഎം പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി സി സുജിത്ത്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി രവീന്ദ്രൻ, ഇ എം വർഗീസ്, ബ്രാഞ്ച് സെക്രട്ടറി ജോർജ്ജ് മറ്റത്തിൽ, വാർഡ് മെമ്പർ റെജീന ബാബു, എസ് എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറിയേറ്റംഗം ആൽവിൻ ഷാജി, ഡി വൈ എഫ് ഐ പീച്ചി മേഖല ജോ സെക്രട്ടറിമാരായ അനൂപ് കുര്യൻ, പ്രവീണ കെ ആർ, ഡി വൈ എഫ് ഐ മാരായ്ക്കൽ യൂണിറ്റ് സെക്രട്ടറി ഷൈജു രാജു എന്നിവർ സന്നിഹിതരായിരുന്നു. ഡി വൈ എഫ് ഐ പീച്ചി മേഖല പ്രസിഡന്റ്‌ സിറിൽ ജോർജ്ജ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ഡി വൈ എഫ് ഐ പീച്ചി മേഖല സെക്രട്ടറി എ ജി സുബിൻകുമാർ സ്വാഗതവും, ട്രഷറർ അലൻ ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News