ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ ശ്രദ്ധേയമായി അതിവേഗ ചാർജിങ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർ ബൈക്ക്. കേരള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്‌സ് കേരളത്തില്‍ തന്നെ അസംബ്ലി ചെയ്യുന്ന ലാന്‍ഡി ഇ ഹോഴ്‌സിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. കെ ഡിസ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് ബൈക്കിന്റെ ബാറ്ററി തയ്യാറാക്കിയിരിക്കുന്നത്. മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത നിറഞ്ഞതാണ് ഈ ഇലക്ട്രിക്ക് ബൈക്ക്. ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷനാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.
ALSO READ: വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ പ്രതിദിനം ആയിരം രൂപ; പ്രതിയുടെ മൊഴി
അഞ്ചാം തലമുറ എല്‍ടിഒ പവര്‍ ബാങ്ക് ഉപയോഗിച്ചുകൊണ്ടുള്ള ബൈക്കുകളാണ് ലാന്‍ഡി ഈ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്ക്. ഇതിന് അഞ്ചു മുതല്‍ 10 മിനിറ്റ് കൊണ്ട് ഫ്‌ളാഷ് ചാർജിങിലൂടെ ചാര്‍ജ് ചെയ്യാന്‍ കഴിയും. കൂടാതെ വീടുകളില്‍ നിന്നും 16 എഎംപി പവര്‍ ലഭ്യമായ എവിടെ നിന്നും വെറും ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും റീചാര്‍ജ് ചെയ്യാനും സാധിക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്. ലിഥിയം കെമിസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ മറ്റു വാഹനങ്ങളെക്കാൾ ബാറ്ററി ലൈഫ് ഇവിടെ കൂടുതലാണ്.
ALSO READ: വയനാട് ചുരം ബദല്‍ പാതയുടെ ആവശ്യകത സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മുഖ്യമന്ത്രി
ചാര്‍ജ് ചെയ്യുമ്പോഴും ഡിസ്ചാര്‍ജ് ചെയ്യുമ്പോഴും താപം ഉല്പാദിപ്പിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള നിര്‍മാണ ശൈലിയാണ് ഇത്തരം ബാറ്ററി പാക്കുകള്‍ക്ക് ഉള്ളത്. ഇത് അപ്രതീക്ഷിത തീപിടുത്തത്തിന് യാതൊരു സാധ്യതയുമില്ലായെന്ന് ഉറപ്പുവരുത്തുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here