ധനുഷ് ചിത്രം തന്റെ നോവലിന്റെ കോപ്പിയടി; ആരോപണം ഉന്നയിച്ച് എഴുത്തുകാരൻ

ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലറി’നെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് നടൻ രംഗത്ത്. തന്റെ പട്ടത്ത് യാനൈ എന്ന നോവൽ കോപ്പിയടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്നും നടൻ. തമിഴ് നടനും എഴുത്തുകാരനുമായ വേലാ രാമമൂർത്തിയാണ് രം​ഗത്തെത്തിയത്.

ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ജനുവരി 12ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. വിജയകരമായി പ്രദർശനം തുടരുകയാണ്.
വേല രാമമൂർത്തി കോപ്പിയടി ആരോപണം ഉന്നയിച്ചതോടെ ചിത്രം കടുത്ത പ്രതിസന്ധിയിലായി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ, ‘ക്യാപ്റ്റൻ മില്ലർ’ തന്റെ ‘പട്ടത്തു യാനൈ’ എന്ന നോവലിന്റെ നഗ്നമായ പകർപ്പാണെന്ന് വേല രാമമൂർത്തി വെളിപ്പെടുത്തി. സിനിമ ക്രൂവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ ഡയറക്ടർ യൂണിയനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: ‘വാരണം ആയിരം’ വീണ്ടും തീയേറ്ററുകളില്‍; ആഘോഷമാക്കി ഫാന്‍സ്

ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിയപ്പോൾ തന്നെ വിവാദത്തിലും പെട്ടിരിക്കുകയാണ്. ക്യാപ്റ്റൻ മില്ലർ ടീമിനെതിരെ താൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലെന്നും വേല രാമമൂർത്തി വ്യക്തമാക്കി. ബൗദ്ധിക സ്വത്തവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം തന്റെ കഠിനാധ്വാനത്തിന് നീതി വേണമെന്നും കൂട്ടിച്ചേർത്തു.

ALSO READ: വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘മാരീശ’ന്‍റെ ചിത്രീകരണം ആരംഭിച്ചു

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിൽ ധനുഷും പ്രിയങ്ക അരുൾ മോഹനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കളായ ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, ഇളങ്കോ കുമാരവേൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News