എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് അപകടം; 3 അതിഥി തൊഴിലാളികള്‍ മരിച്ചു

എറണാകുളം പേപ്പതിയ്ക്ക് സമീപം മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ 3 അതിഥി തൊഴിലാളികള്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന വീടിനോടു ചേര്‍ന്നാണ് മണ്ണിടിഞ്ഞ്. മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത തൊഴിലാളികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിരുന്നു.

ALSO READ:കോഴിക്കോട് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെയ്ക്കാന്‍ ഉത്തരവ്

അതേസമയം പിറവത്ത് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കാനും മന്ത്രി ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് തേടി.

ALSO READ:നഗരനയം യുവജനങ്ങളെയും വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News