എത്യോപ്യയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ; 229 പേർക്ക് ദാരുണാന്ത്യം

എത്യോപ്യയിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 229 മരണം. മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിയുകയായിരുന്നു. ലക്ഷ്യദൗത്യത്തിനെത്തിയ പ്രദേശവാസികളാണ് മരിച്ചവരിൽ കൂടുതലും. തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ​ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്താണ് ദുരന്തമുണ്ടായത്.

ALSO READ: കേന്ദ്ര ബജറ്റ്; യുവജനങ്ങളോട് വെല്ലുവിളി,കേരളത്തോട് അവഗണന: ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

അപകടത്തിൽ 148 പുരുഷന്മാരും 81 സ്ത്രീകളുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിന് കാരണമായത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഗോഫ മേഖലയിലെ ദുരന്തപ്രതികരണ വിഭാ​ഗം ഡയറക്ടർ മാർകോസ് മെലസ് അറിയിച്ചത്.

ALSO READ: രണ്ടാമത്തെ ബൂം യന്ത്രവും ഷിരൂരില്‍; ക്യാബിന്‍ പുറത്തെത്തിക്കാനുള്ള പ്ലാറ്റ് ഫോം നിര്‍മാണം പുരോഗമിക്കുന്നു

എത്യോപ്യയില്‍ മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടാവാറുണ്ട്. ജൂലൈയില്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെ ഇവിടെ അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. എന്നാൽ ഈ ഉരുൾപൊട്ടൽ എത്യോപ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News