ഉരുള്‍പൊട്ടല്‍ ദുരന്തം; കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ക്യാമ്പുകളിലെ പരിരക്ഷ, ആരോഗ്യ പരിശാധന, കൗണ്‍സിലങ്ങ് തുടര്‍പഠനം എന്നിവയിലെല്ലാം പ്രത്യേക ശ്രദ്ധവേണം. വലിയ ദുരന്തം നേരിട്ടതിന്റെ ഭീതി കുട്ടികള്‍ക്കുണ്ട്. കേവലം ചുരുങ്ങിയ ദിവസങ്ങളിലെ ശ്രദ്ധമാത്രം മതിയാകില്ല. തുടര്‍ച്ചയായി ഇവരെ പിന്തുടരുന്ന പരിരക്ഷകളാണ് വേണ്ടത്. വിവിധ വകുപ്പുകള്‍ കൈകോര്‍ത്ത് ഇതിനായി മുന്‍ കൈയ്യെടുക്കണം.

ALSO READ:അതിവേഗം അതിജീവനം; ദുരന്ത ബാധിതര്‍ക്ക് ബാങ്ക് രേഖകള്‍ ലഭ്യമാക്കി

കുട്ടികളുടെ പഠനകാര്യത്തില്‍ കുട്ടികള്‍ക്ക് കൂടി അനുയോജ്യമായ സംവിധാനം ഏര്‍പ്പെടുത്തണം. നഷ്ടമായ പാഠഭാഗങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കണം. കുട്ടികളിലെ ട്രോമ മറികടക്കുന്നതിന് ക്യാമ്പുകളില്‍ നിന്നുമുള്ള തുടര്‍ച്ചകള്‍ അനിവാര്യമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ കുട്ടികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിച്ചു. എ.ഡി.എം കെ. ദേവകി, കമ്മീഷന്‍ അംഗങ്ങളായ ഡോ.എഫ്. വില്‍സണ്‍, ബി. മോഹന്‍ കുമാര്‍, കെ. കെ. ഷാജു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

ALSO READ:വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News