വി മുരളീധരന്‍ ‘അതിതീവ്ര ദുരന്തം’; ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവിനെതിരെ മന്ത്രി റിയാസ്

pa-muhammad-riyas


വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവ് വി മുരളീധരന്‍ അതിതീവ്ര ദുരന്തമാണെന്ന് വിശേഷിപ്പിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പരിഹാസം. മുരളീധരൻ തീരാ ദുരന്തമാണെന്നും ഈ ദുരന്തത്തേയും കേരളം അതിജീവിക്കുമെന്നും കമൻ്റുകൾ വരുന്നുണ്ട്.

ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന്‍ വാർത്താസമ്മേളനത്തിൽ പരിഹസിച്ചിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ അവഗണിച്ച കേന്ദ്ര നിലപാടിനെതിരെ വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഹർത്താൽ പുരോഗമിക്കുന്ന വേളയിലായിരുന്നു മുരളീധരൻ്റെ അപഹാസം.

Read Also: താൻ വിമർശിച്ചത് ലീഗ് നേതാവായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ, അല്ലാതെ പാണക്കാട്ടെ എല്ലാ തങ്ങൾമാരെയുമല്ല; മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിവാരങ്ങളും വയനാട് സന്ദർശിച്ച് ഫോട്ടോഷൂട്ട് നടത്തിയതല്ലാതെ യാതൊരു ചില്ലിക്കാശും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ദുരന്തബാധിതർക്കും വയനാട്ടുകാർക്കും കനത്ത പ്രതിഷേധമുണ്ട്. വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് നാട് മുഴുവന്‍ ഒലിച്ചുപോയി എന്നൊന്നും പറയരുതെന്ന് മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മന്ത്രി റിയാസിൻ്റെ പോസ്റ്റ് കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News