കോട്ടയം ജില്ലയിൽ മഴ ശക്തം, ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടൽ; ആളപായമില്ല

ശക്തമായ മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ ആളപായമില്ല. വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 7 വീടുകൾക്ക് നാശനഷ്ടവും ഉരുൾപൊട്ടലിൽ ഉണ്ടായി.

കോട്ടയത്ത് രാവിലെ മുതൽ മഴ ശക്തമായിരുന്നു. രാവിലെ മുതൽ ആരംഭിച്ച മഴ പലയിടത്തും വെള്ളക്കെട്ടിനും കാരണമായി. ഈരാറ്റുപേട്ട, പാലാ കുറവിലങ്ങാട് മൂന്നാനി, പെരുവ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. നഗരത്തിലെ വെള്ളം ക്രോസ്സ് വേയിൽ കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു.

Also Read; ‘ഞാനും ആത്മഹത്യ ചെയ്തേനേ’, ‘സിനിമ ഒരു ട്രാപ്പാണ്, മോശപ്പെട്ട നിരവധി അനുഭവങ്ങൾ ഉണ്ടായി’, ദാദാസാഹിബിലെ നായിക വെളിപ്പെടുത്തുന്നു

കോട്ടയം വടവാതൂരിൽ മരം കടപുഴകി വീണു. ദേവലോകം കഞ്ഞിക്കുഴി റൂട്ടിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ മംഗളം കലുങ്ക് പ്രദേശത്ത് വെള്ളപൊക്ക ഭീഷണിയെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈക്കം  – തവണക്കടവ് റൂട്ടിൽ മഴയും കാറ്റും മൂലം ജങ്കാർ സർവീസ് നിർത്തിവെച്ചു. മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട്. പാലാ പനയ്ക്കപ്പാലത്ത് റോഡിൽ വെള്ളം കയറി ഗതാഗത തടസമുണ്ടായി.

Also Read; ‘ഇത്രയും സെക്യൂലരായി ചിന്തിക്കുന്ന മറ്റൊരു നടൻ ഇല്ല, മമ്മൂക്കയെ വിമർശിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വലിപ്പം മനസിലാക്കാനുള്ള വിവരമില്ല’: ജയൻ ചേർത്തല

തലനാട് ഇല്ലിക്കകല്ലിന്റ താഴെ ചോനമലയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി, ആളപായം ഇല്ല. രണ്ടു വീടുകൾ അപകടാവസ്ഥയിലായി. ആട്ടിൻകൂട് ഒഴുകി പോയി. നരിമറ്റം -ചൊവ്വൂർ തലനാട് റോഡ് തകർന്നു. തലനാട് അഞ്ഞൂറ്റിമംഗലത്ത് പ്ലൈവുഡ് ഫാക്ടറികളിലേക്ക് മണ്ണിടിഞ്ഞ് വീണു. ശബ്ദം കേട്ട് ജോലിക്കാർ ഒഴിഞ്ഞുമാറിയതിനാൽ ദുരന്തം ഒഴിവായി. നട്ടാശേരിയിൽ വീടിനു മുകളിൽ മരം വീണ് മേൽക്കുര തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു. കൂട്ടിക്കലിൽ ശക്തമായ മഴയെ തുടർന്ന് പുല്ലകയാറ്റിൽ ജല നിരപ്പ് ഉയർന്നു. പാലാ സിവിൽ സ്റ്റേഷന് സമീപത്തെ അംഗൻവാടിയിൽ വെള്ളം കയറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News