കിഴക്കന്‍ ഉഗാണ്ടയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തിലധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ബുലാംബുലിയിലെ പര്‍വതപ്രദേശങ്ങളിലെ മണ്ണിടിച്ചിലില്‍ ആറ് ഗ്രാമങ്ങളിലെ 40 വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.
തലസ്ഥാനമായ കമ്പാലയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താലാണ് മസുഗു ഗ്രാമത്തില്‍ എത്തുക. മണ്ണ് വീണുകിടക്കുന്ന ബഹിരാകാശ ചിത്രങ്ങള്‍ കാണാം. കിമോണോ ഗ്രാമത്തില്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമം സജീവമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എന്നാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.
Read Also: ഗാസയില്‍ വന്‍ ബോംബ് വര്‍ഷവുമായി ഇസ്രയേല്‍; കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു
30 പേരെ കാണാതായതായി ജില്ലാ കമ്മീഷണര്‍ ഫഹീറ എംപലാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നൈല്‍ നദിയുടെ പോഷക നദികള്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായി. രാജ്യത്തുടനീളമുള്ള പ്രധാന റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. പരസ്പരം ബന്ധിപ്പിക്കാനാകാത്ത വിധമാണ് തകര്‍ന്നത്. ദക്ഷിണ സുഡാനുമായി ബന്ധിപ്പിക്കുന്ന റോഡ് ഇതില്‍ പെടും. പ്രധാനമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here