കോഴിക്കോട് കാവിലുംപാറ മുറ്റത്തെപ്ലാവിൽ മണ്ണിടിച്ചിൽ. കലയത്തിനാൽ ശാന്തയുടെ വീടിന്റെ മുറ്റത്തോട് ചേർന്നാണ് ഇന്ന് വൈകീട്ടോടെ മണ്ണിടിഞ്ഞത്. കല്ലും മണ്ണും റോഡിലേക്ക് വീണതിനെത്തുടർന്ന് ചാപ്പൻതോട്ടം – മുറ്റത്തെപ്ലാവ് റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. വീട്ടിലുള്ളവർ ബന്ധുവീട്ടിലേക്ക് താമസം മാറി. സ്കൂൾ കുട്ടികൾ രണ്ട് പേർ കടന്നുപോയ പോയ ഉടനാണ് നടന്നുപോയ വഴിയടക്കം ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here