റായ്ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 16 ആയി ; 50 ഓളം വീടുകള്‍ മണ്ണിനടിയില്‍

മഹാരാഷ്ട്രയിലെ റായ്ഗഡിൽ ബുധനാഴ്ച ഉണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചു. 23 പേരെ രക്ഷപെടുത്തി. ഇര്‍ഷല്‍വാഡി ഗ്രാമത്തില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ 50 ഓളം വീടുകള്‍ മണ്ണിനടിയിലായി. നൂറോളം പേരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. റായ്ഗഡില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തിരിച്ചടിയായി. മണ്ണിടിച്ചില്‍ ഭീഷണി ഇപ്പോഴും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.

Also Read: ഒടുവില്‍, പ്രധാനമന്ത്രിക്ക് വേദനിച്ചിരിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

റായ്ഗഡ് കൂടാതെ, താനെ, പാല്‍ഘഡ് ജില്ലകള്‍ റെഡ് അലര്‍ട്ടിലാണ്. മുംബൈയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അപകട സ്ഥലം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News