തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ: 7 പേർ കുടുങ്ങി കിടക്കുന്നു

TAMIL NADU LANDSLIDE

തമിഴ്‍നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. കുട്ടികൾ അടക്കം ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു.. പ്രദേശവാസിയായ രാജ്കുമാറും ഭാര്യയും കുട്ടികളും അടക്കം ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം. ഞായറാഴ്ച മഴ കനത്തത്തിന് പിന്നാലെയാണ് ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഫോണിലേക്ക് അടക്കം വിളിച്ചുവെന്നും എന്നാൽ പ്രതികരണം ലഭിച്ചില്ലെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ALSO READ; രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നത് എന്നാണ് വിവരം. തമിഴ്നാട് ഫയർ ഫോഴ്‌സും റെസ്ക്യു സർവീസും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്.ഞായറാഴ്ച ഉച്ച കഴിഞ്ഞ് മുതൽ തിരുവണ്ണാമലയിൽ കനത്ത മഴയാണ് പെയ്യുന്നത്.

ENGLISH NEWS SUMMARY: Landslides in Thiruvannamalai, Tamil Nadu. Seven people, including children, are trapped under the soil. It is reported that seven people, including Rajkumar, a local resident, his wife and children, are trapped under the soil.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News