ഹിമാചലിൽ മണ്ണിടിച്ചിൽ; ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു

ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചിൽ. കുളുവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു. മുന്നു പേര്‍ക്ക് പരുക്ക്.

ഒരു കുടുംബത്തിലെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ആറാം മൈലില്‍ വച്ച് കാറിനു മുകളിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സംഭവത്തിൽ പരുക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തോതില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also Read: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ 5 കേദാർനാഥ് തീർഥാടകർ മരിച്ചു

അതേസമയം, കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ മേഘവിസ്ഫോടനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ തകര്‍ന്നു.തുടർച്ചയായ മഴയിൽ സംസ്ഥാനത്ത് 190-ഓളം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

Also Read: ശിക്ഷാനിയമ ഭേദഗതി ബില്‍: ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News