ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതയവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
ഷിംലയിലെ സമ്മർഹിൽ മേഖലയിൽ തിങ്കളാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മേഖലയിൽ ഇന്ത്യൻ സൈന്യവും എസ്ഡിആർഎഫ് പൊലീസ് എന്നിവരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്. സംഭവത്തിൽ ഇതുവരെ 13 പേരുടെ മൃതദേഹമാണ് കണ്ടെടുത്തിരിക്കുന്നത്.
Also read: വൈദ്യുതി പ്രതിസന്ധി: നിരക്ക് വർധന, പവർകട്ട്, ലോഡ് ഷെഡ്ഡിങ്ങും വേണ്ടതില്ലെന്ന് തീരുമാനം
അതേസമയം, ഹിമാചലിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 6 വീടുകൾ തകർന്ന് ഒരാൾ മരിച്ചു. നാല് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 11 ആയി. ദില്ലിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
Also Read: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ക്രൂരത: 51 അംഗ സിബിഐ സംഘം അന്വേഷിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here