കർണാടക വനമേഖലയിൽ ഉരുൾപ്പൊട്ടൽ ; കണ്ണൂർ ഉളിക്കൽ പഞ്ചായത്തിൽ വെള്ളപ്പൊക്കം

കർണ്ണാടക വനമേഖലയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങളും മണിക്കടവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. അഞ്ചരക്കണ്ടിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ നിന്നും വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എളയാവൂരിലും നീർവേലിയിലും കീഴല്ലൂരും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Also Read; വീണ്ടും ട്രെയിനപകടം; ചണ്ഡിഗഡ്-ദീബ്രുഗഡ് എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പാളം തെറ്റി, അപകടത്തില്‍ 4 പേര്‍ മരിച്ചു

കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടക വനമേഖലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഉളിക്കൽ പഞ്ചായത്തിലെ വട്ട്യാംതോട് പാലവും ചപ്പാത്ത് പാലവും വയത്തൂർ പാലവും വെള്ളത്തിനടിയിലായി.മണിക്കടവ് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.

ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞു. ആറളം പാലപ്പുഴ പാലം വെള്ളത്തിനടിയിലായി. പഴശ്ശി ഡാം പ്രദേശത്തെ കൊട്ടാരം പെരിയത്തിൽ ഓടുന്ന കാർ വെള്ളക്കെട്ടിൽ വീണു, കാർ ഡ്രൈവർ നീന്തിരക്ഷപ്പെട്ടു. മട്ടന്നൂർ ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ റോഡ് ഇടിഞ്ഞുതാണു. അഞ്ചരക്കണ്ടിയിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ നിന്നും പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നീർവേലിയിൽ വീടുകളിൽ വെള്ളം കയറിയതിനാൽ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Also Read; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

താഴെ ചമ്പാട് ചോതാവൂർ ഹയർസെക്കണ്ടറി സ്കൂളിലെ മുപ്പത് വിദ്യാർത്ഥികളെ സ്കൂൾ ബസ്സിൽ നിന്നും വെള്ളക്കെട്ടുള്ള റോഡിൽ ഇറക്കി വിട്ടതിനാൽ വീടുകളിലെത്താനാകാതെ വിദ്യാർത്ഥികൾ കുടുങ്ങി. സ്കൂൾ ബസ് ഡ്രൈവർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News