കോട്ടയം തീക്കോയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍;ഗതാഗതം തടസപ്പെട്ടു

കോട്ടയം തീക്കോയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം 5.45 ഓടെ മംഗളഗിരി ഒറ്റയിട്ടി ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൃഷിനാശമുണ്ടായിട്ടുണ്ട്. ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് വെള്ളാനി പ്രദേശം ഒറ്റപ്പെട്ടു. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. ഗതഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മൂന്ന് മണിക്കൂറായി ശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത്. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീക്കോയ് വല്ലേജില്‍ വെളിക്കുളം സ്‌കൂളില്‍ ക്യാമ്പും തുറന്നു.

Also Read: അംഗീകൃതമല്ലാത്ത് ലോണ്‍ ആപ്പ് ചതിക്കുഴിയില്‍ പെട്ടോ? ഉടന്‍ തന്നെ കേരളാ പൊലീസിനെ അറിയിക്കൂ

കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ തീക്കോയി വില്ലേജില്‍ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് പ്രാഥമിക വിവരം. വെള്ളിക്കുളം സ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചു. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Also Read: വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ്‌ കമീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News