പാലക്കയത്ത് ഉരുള്‍പൊട്ടല്‍; ആശങ്കപ്പെടേണ്ട, ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്ത് ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വൈകീട്ട് 6 മണിയോടെയായിരുന്നു ഉരുൾ പൊട്ടൽ ഉണ്ടായത്.അപകടത്തിൽ ആളപായമില്ല.കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്.

ALSO READ:കൊച്ചി മെട്രോയുടെ പ്രവർത്തന ലാഭം വികസനക്കുതിപ്പിന് ശക്തി പകരും; മുഖ്യമന്ത്രി പിണറായി വിജയൻ

ജലനിരപ്പ് കൂടുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്.കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ്അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ മീയോളം ഉയർത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാർക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അറിയിച്ചു.മണ്ണാർക്കാട് മേഖലയിൽ ശക്തമായ മഴ തുടരുന്നു.

ALSO READ:സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ എടുത്തുകളയണം, ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അനുഭവിക്കുന്നുണ്ട്: സാധിക വേണുഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News