വയനാട്ടില്‍ ഉരുള്‍പൊട്ടല്‍, രണ്ട് മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് സമീപമുള്ള ചൂരല്‍മലയിലാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. രണ്ടുതവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകളും സ്‌കൂളും തകര്‍ന്നതായാണ് വിവരം. നാനൂറിലധികം പേരാണ് ഒറ്റപ്പെട്ടത്. പുലര്‍ച്ച ഒരുമണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. പിറകെ നാലുമണിയോടെ ചൂരല്‍മല സ്‌കൂളിന് സമീപവും ഉരുള്‍പൊട്ടി.

ALSO READ:സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തിപ്പെടാനാവാത്ത സ്ഥിതിയിലാണ്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യത്തിന്റെ സഹായം തേടുമെന്നാണ് വിവരം. നിരവധി ആളുകള്‍ വീടിനു മുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനിടയില്‍ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി.

ALSO READ: ദില്ലിയിൽ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; അന്വേഷണ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വയനാട് ചുരൽമല, മുണ്ടക്കൈ യിലെ ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിൽ വലിയ തോയിൽ ജലവിതാനം ഉയരുന്നുണ്ട്‌. വെള്ളിലമാട് അമ്പിട്ടാൻ പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം ഏരിയകളിൽ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News