നെറ്റ്ഫ്ലിക്സിൽ ‘അനിമലിനെ’ മറികടന്ന് ‘ലാപത ലേഡീസ്’

കിരൺ റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ് ‘ നെറ്റ്ഫ്ലിക്സിൽ സന്ദീപ് റെഡ്‌ഡി വംഗയുടെ ‘അനിമൽ’ സിനിമയുടെ വ്യൂവർഷിപ് മറികടന്നു. ഏപ്രിൽ 26 ന് ആണ് ലാപത ലേഡീസ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം തുടങ്ങിയത്. ഒരു മാസത്തിനകം തന്നെ 13.8 മില്യൺ വ്യൂവർഷിപ് നേടി. രൺബീർ കപൂർ നായകനായി എത്തിയ ‘അനിമൽ ‘ ഇതുവരെ നേടിയത് 13 .6 മില്യൺ വ്യൂസ് ആണ്. ജനുവരി 26 ന് ആണ് അനിമൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.

Also Read: കരുത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും പ്രതീകം; മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്

സോഷ്യൽ മീഡിയയിൽ വൻ ആരാധനപ്രശംസ നേടിയ സിനിമയാണ് ലാപത ലേഡീസ്. മാർച്ച് 1 ന് തീയേറ്ററുകളിൽ എത്തിയ സിനിമ ആമിർ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ . സ്പർശ് ശ്രീവാസ്തവ, പ്രതിഭ രത്ന , നിതാൻഷി ഗോയൽ , രവി കിഷൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. റാം സമ്പത്താണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

Also Read: ‘ഉലകനായകൻ വീണ്ടും വരാർ’, ഇന്ത്യൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം ‘പാര’ പുറത്ത്; ചിത്രം കേരളത്തിൽ എത്തിക്കാൻ ഗോകുലം മൂവീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News