കളമശ്ശേരിയിലെ സ്ഥാപനത്തില്‍ നിന്ന് ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പെരുമ്പാവൂരില്‍ പിടിയിലായി

arrest-theft

കൊച്ചിയില്‍ കളമശ്ശേരിയിലെ സ്ഥാപനത്തില്‍ നിന്ന് ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പെരുമ്പാവൂരില്‍ പിടിയിലായി. അസാം മുറിഗോണ്‍ സ്വദേശി ഉബൈദുള്ള ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ലാപ്‌ടോപുമായി കണ്ട പ്രതിയെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം സമ്മതിച്ചത്.

Read Also: തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; സഹപാഠിയുൾപ്പടെ നാലുപേർ കസ്റ്റഡിയിൽ

ഡിസംബര്‍ പതിനാലാം തീയതി രാത്രിയിലാണ് ഇയാള്‍ കളമശ്ശേരിയിലെ സ്ഥാപനത്തില്‍ നിന്നും ലാപ്‌ടോപ് മോഷ്ടിച്ചത്. നാല്‍പതിനായിരം രൂപയോളം വിലവരുന്ന ലാപ്‌ടോപ് പെരുമ്പാവൂരില്‍ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read Also: പ്രാണരക്ഷാര്‍ഥം കടയിലേക്ക് ഓടിക്കയറിയിട്ടും പിന്നാലെയെത്തി വെട്ടി; യുവാവിനെ ആക്രമിച്ച് ലഹരി മാഫിയ

അതിനിടെ, ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം മംഗലപുരം കബറടി സ്വദേശി നൗഫലിന് (27) ആണ് വെട്ടേറ്റത്. കബറടി റോഡില്‍ വച്ച് ബൈക്കില്‍ എത്തിയ രണ്ട് പേര്‍ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ നൗഫല്‍ തൊട്ടടുത്തുള്ള കടയിലേക്ക് ഓടി കയറുകയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News