മണിപ്പൂരിലെ അക്രമ ബാധിത മേഖലയായ ചുരാചന്ദ്പൂർ ജില്ലയിൽ സൈന്യത്തിൻ്റെയും മണിപ്പൂർ പൊലീസ്, സിആർപിഎഫ് എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് റോക്കറ്റുകളും മോർട്ടാറുകളും വെടിക്കോപ്പുകളും കണ്ടെത്തിയത്. സംഭവത്തിൽ നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് മണിപ്പൂരിലെ (പാംബെയ്) എട്ട് അംഗങ്ങളെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് അടിയും ഏഴടിയും നീളത്തിലുള്ള രണ്ട് വീതം റോക്കറ്റുകളും രണ്ട് വലിയ മോർട്ടറുകളും ഉൾപ്പെടെയാണ് വെടിക്കോപ്പുകൾ കണ്ടെത്തിയത്.
മൂന്ന് എകെ 47 റൈഫിളുകൾ, രണ്ട് എകെ 56 റൈഫിളുകൾ, ഒരു എം-16 റൈഫിൾ, ഒരു 9 എംഎം പിസ്റ്റൾ, 147 എകെ 47 ലൈവ് റൗണ്ട് വെടിമരുന്ന്, 20 എം-16 ലൈവ് റൗണ്ട് വെടിമരുന്ന്, 9 എംഎം ലൈവ് റൗണ്ട് വെടിമരുന്നിൽ 25, പതിനാറ് മൊബൈൽ ഹാൻഡ്സെറ്റുകൾ എന്നിവയും സംയുക്ത സംഘം പിടിച്ചെടുത്ത സാമഗ്രികളിൽ പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here