ബ്രഹ്മപുത്രാ നദി നീന്തിക്കടക്കുന്ന നൂറോളം ആനകളുടെ ആകാശദൃശ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നൂറോളം ആനകൾ കലങ്ങി മറിഞ്ഞു കിടക്കുന്ന നദിയിലൂടെ മനോഹരമായി നീന്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സാധാരണ ആനക്കൂട്ടങ്ങളില്‍ പത്തോ പതിനഞ്ചോ ആനകളാണ് ഉണ്ടാകാറുള്ളത്. ഇവ നദിനീന്തിക്കടക്കുന്നത് സ്വാഭാവിക ദൃശ്യമാണെങ്കിലും നൂറോളം ആനകള്‍ ഒരുമിച്ച് നദിനീന്തിക്കടക്കുന്ന ദൃശ്യം അപൂർവമാണെന്ന് ഇത് പകർത്തിയ ഫോട്ടോഗ്രാഫർ സച്ചിൻ ഫരാലി പറയുന്നു.
‘ബ്രഹ്മപുത്രാ നദിയുടെ നടുവില്‍ ഒരു ആനക്കൂട്ടം’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ അപൂര്‍വദൃശ്യം പങ്കുവെച്ചത്. ‘സാധാരണ ആനക്കൂട്ടങ്ങളില്‍ പത്തോ പതിനഞ്ചോ ആനകളാണ് ഉണ്ടാകാറുള്ളത്. ഇവ നദിനീന്തിക്കടക്കുന്നത് സ്വാഭാവിക ദൃശ്യമാണെങ്കിലും നൂറോളം ആനകള്‍ ഒരുമിച്ച് നദിനീന്തിക്കടക്കുന്ന ദൃശ്യം അമ്പരപ്പുളവാക്കി. ആനകളുടെ സൈ്വര്യമായ നീന്തലിന് ഭംഗം വരാത്ത രീതിയില്‍ സുരക്ഷിതമായ അകലം പാലിച്ചാണ് ഈ ദൃശ്യം പകര്‍ത്തിയത്’, വീഡിയോ പങ്കുവെച്ചുകൊണ്ട് സച്ചിന്‍ പോസ്റ്റില്‍ കുറിച്ചു.
വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ മുതിര്‍ന്ന ഐ.എഫ്.എസ്. (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥ സുധ രാമനും ഈ വീഡിയോ തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചു.
‘അതിശയിപ്പിക്കുന്ന നീന്തലുകാരാണ് ആനകള്‍. നിറയെ കുട്ടിയാനകള്‍ കൂടി ഉള്‍പ്പെടുന്ന വലിയ ആനക്കൂട്ടം ഗാംഭീര്യത്തോടെ ബ്രഹ്‌മപുത്രാ നദി നീന്തിക്കടക്കുന്ന ദൃശ്യമാണിത്. സഹചര്യങ്ങളോട് പൊരുത്തപ്പെടാനും അവയെ മറികടക്കാനുമുള്ള ആനകളുടെ കഴിവിനെയും ശക്തിയേയുമാണ് ഈ ദൃശ്യങ്ങളില്‍ കാണാനാവുക,’ വീഡിയോ പങ്കുവെച്ചുകൊണ്ട് സുധ ട്വിറ്ററില്‍ കുറിച്ചു.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here