ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍. പത്ത് കോടി രൂപ ചെലവാക്കിയാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം. 40 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജാണ്.
ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന സാഹസിക വിനോദമാണ് ഗ്ലാസ് ബ്രിഡ്ജ് വോക്കിങ്. രാജ്യത്ത് ഇതിപ്പോള്‍ സജീവമാവുന്നുണ്ടെങ്കിലും ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. നിലവിലുള്ളതാകട്ടെ വളരെ നീളം കുറഞ്ഞവയുമാണ്.
also read; പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക
വാഗമണില്‍ സ്വകാര്യപങ്കാളിത്തത്തോടെ നടക്കുന്ന നിര്‍മാണം അവസാന ഘട്ടത്തിലാണ്.മലമുകളില്‍നിന്ന് മഞ്ഞുമൂടിയ താഴ്വാരങ്ങളുടെ മുകളിലേക്ക് നീണ്ടുനില്‍ക്കുന്ന പാലം കൗതുക കാഴ്ചകൂടിയാകും. ഓണത്തിന് ഇത് സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
also read; മണിപ്പൂർ നിയമസഭാ സമ്മേളനം; 10 കുക്കി എംഎൽഎമാർ പങ്കെടുക്കില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here