കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും

കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.തുടക്കത്തിൽ 3 ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോഡയാലിസിസിനു വിധേയമാകാം.

54 ഡയാലിസിസ് മെഷീനുകൾ, 54 കൗച്ചുകൾ, മൾട്ടി പാരമോണിറ്ററുകൾ, 6 നഴ്സിംഗ് സ്റ്റേഷനുകൾ, 3 ഹെൽപ്‌ഡെസ്കുകൾ, 12 സ്ക്രബ്ബ്‌ ഏരിയകൾ, 300 ഡയലൈസറുകൾ, സ്റ്റോറൂം തുടങ്ങി എല്ലാം എല്ലാം ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ:ഹൂതി ആക്രമണം; തീപിടിച്ച അമേരിക്കൻ കപ്പലിലെ ജീവനക്കാരെ 
രക്ഷിച്ച്‌ ഇന്ത്യൻ നാവികസേന
കിടക്കയും ബെഡ്‌സൈഡ്‌ ലോക്കറും കാർഡിയാക്‌ ടേബിളും മോണിറ്ററും ഡയാലിസിസ്‌ മെഷീനും അടങ്ങുന്നതാണ്‌ ഒരു യൂണിറ്റ്‌ എന്നും മൂന്ന്‌ റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിൻ ഷിപ്‌യാർഡിന്റെയും സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ യൂണിറ്റുകൾ സജ്ജമാക്കിയത്‌ എന്നും മന്ത്രി കുറിച്ചു. ഇന്ത്യയിലാദ്യമായി ജില്ലാ ജനറൽ ആശുപത്രി വിഭാഗത്തിൽ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയും, കിഡ്നി ട്രാൻസ്‌പ്ലാന്റേഷൻ ശസ്ത്രക്രിയയും നടത്തിയ എറണാകുളം ജനറൽ ആശുപത്രിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും സജ്ജമായിരിക്കുന്നു. വൃക്ക രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ഹീമോഡയാലിസിസും, പെരിട്ടോണിയൽ ഡയാലിസിസും, റീനൽ ട്രാൻസ്പ്ലാനറ്റേഷനും സാധ്യമാക്കി ഒരു സമഗ്ര നെഫ്രോളജി പാക്കേജ് ഈ ആശുപത്രിയിൽ യാഥാർഥ്യമായിരിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ജാഗ്രത നിർദ്ദേശം; കേരള തീരത്ത് ഉയർന്ന തിരമാല

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ നാളെമുതൽ പ്രവർത്തനമാരംഭിക്കുന്നു. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. 54 ഡയാലിസിസ് മെഷീനുകൾക്കൊപ്പം 54 കൗച്ചുകൾ, മൾട്ടി പാരമോണിറ്ററുകൾ, 6 നഴ്സിംഗ് സ്റ്റേഷനുകൾ, 3 ഹെൽപ്‌ഡെസ്കുകൾ, 12 സ്ക്രബ്ബ്‌ ഏരിയകൾ, 300 ഡയലൈസറുകൾ, സ്റ്റോർറൂം തുടങ്ങി എല്ലാം എല്ലാം ഈ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു. കിടക്കയും ബെഡ്‌സൈഡ്‌ ലോക്കറും കാർഡിയാക്‌ ടേബിളും മോണിറ്ററും ഡയാലിസിസ്‌ മെഷീനും അടങ്ങുന്നതാണ്‌ ഒരു യൂണിറ്റ്‌. മൂന്ന്‌ റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിൻ ഷിപ്‌യാർഡിന്റെയും സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ യൂണിറ്റുകൾ സജ്ജമാക്കിയത്‌. ലിഫ്‌റ്റും കേന്ദ്രീകൃത എസി സംവിധാനവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഒരുക്കിയത്‌. ഒപ്പം കെട്ടിടനിർമ്മാണത്തിൽ ആശുപത്രിയുടെ തനത് വികസനഫണ്ടിൽ നിന്നും ഹൈബി ഈഡൻ എം.എൽ.എ ആയിരുന്ന ഘട്ടത്തിലെ എം എൽ എ ഫണ്ടിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലാദ്യമായി ജില്ലാ ജനറൽ ആശുപത്രി വിഭാഗത്തിൽ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയും, കിഡ്നി ട്രാൻസ്‌പ്ലാന്റേഷൻ ശസ്ത്രക്രിയയും നടത്തിയ എറണാകുളം ജനറൽ ആശുപത്രിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും സജ്ജമായിരിക്കുന്നു. വൃക്ക രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ഹീമോഡയാലിസിസും , പെരിട്ടോണിയൽ ഡയാലിസിസും, റീനൽ ട്രാൻസ്പ്ലാനറ്റേഷനും സാധ്യമാക്കി ഒരു സമഗ്ര നെഫ്രോളജി പാക്കേജ് ഈ ആശുപത്രിയിൽ യാഥാർഥ്യമായിരിക്കുന്നു. തുടക്കത്തിൽ 3 ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോഡയാലിസിസിനു വിധേയമാകാവുന്നതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here