സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധീകരണ പദ്ധതി കൊല്ലം വസൂരിച്ചിറയിലും; നിർമ്മാണം അവസാനഘട്ടത്തിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധീകരണ പദ്ധതികളിലൊന്ന് കൊല്ലം വസൂരിച്ചിറയിൽ ഒരുങ്ങുന്നു. കൊല്ലം കോർപ്പറേഷന്റെ 100 എം എൽ ഡി വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.565.55 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ, കല്ലടയാറിലെ 10 കോടി ലിറ്റർ വെള്ളം ശുദ്ധീകരിച്ച് ഓരോ ദിവസവും വീടുകളിലെത്തിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:പാർലമെന്റ് അതിക്രമം; 4 പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒരാൾ കൂടി പിടിയിലായി

കിഫ്ബിയുടെ സഹായത്തോടെയാണ് നഗരസഭ അമൃത് 1, 2 പദ്ധതികളിൽക്കൂടി ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രൊജക്ട് കൊല്ലം കോർപറേഷനിലെ 4 ലക്ഷത്തോളം പേർക്കും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ പദ്ധതിക്ക് കഴിയും. കിഫ്ബി എങ്ങനെ നാടിനെ മാറ്റുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണവുകയാണ് ഈ പദ്ധതിയും എന്ന് മന്ത്രി കുറിച്ചു.

ALSO READ:സഞ്ജുവിന് മികച്ച പ്രകടനം നടത്തേണ്ടി വരും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ന്

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

10 കോടി ലിറ്റർ, പത്തുകോടി ലിറ്റർ വെള്ളമാണ് ഒരു ദിവസം ശുദ്ധമാക്കി വീടുകളിലേക്ക് എത്തുക. സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള ശുദ്ധീകരണ പദ്ധതികളിലൊന്നാണ് കൊല്ലം വസൂരിച്ചിറയിൽ ഒരുങ്ങുന്നത്. കൊല്ലം കോർപ്പറേഷന്റെ 100 എം എൽ ഡി വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. 565.55 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ, കല്ലടയാറിലെ 10 കോടി ലിറ്റർ വെള്ളം ശുദ്ധീകരിച്ച് ഓരോ ദിവസവും വീടുകളിലെത്തിക്കാനാകും. പദ്ധതിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പ്രദേശത്ത് ഇന്നലെ സന്ദർശനം നടത്തി, പുരോഗതി വിലയിരുത്തി.
കിഫ്ബിയുടെ സഹായത്തോടെയാണ് നഗരസഭ അമൃത് 1, 2 പദ്ധതികളിൽക്കൂടി ഉൾപ്പെടുത്തി പ്രൊജക്ട് നടപ്പാക്കുന്നത്. കിഫ്ബി പദ്ധതിക്കായി നൽകുന്നത് 235 കോടി രൂപയാണ്. അമൃത് 1,2 ലൂടെ പദ്ധതിക്കായി 203.27 കോടി രൂപ സംസ്ഥാന സർക്കാരും നഗരസഭയും ചെലവഴിക്കുന്നു. കൊല്ലം കോർപറേഷനിലെ 4 ലക്ഷത്തോളം പേർക്കും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ പദ്ധതിക്ക് കഴിയും. കിഫ്ബി എങ്ങനെ നാടിനെ മാറ്റുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണവുകയാണ് ഈ പദ്ധതിയും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News