ബജറ്റ് 2024: ഇടുക്കി ഡാമില്‍ ലേസര്‍ ആന്‍ഡ് ലൈറ്റ് ഷോ; പദ്ധതി രൂപപ്പെടുത്താന്‍ 5 കോടി

ഇടുക്കി ഡാമിന്റെ പ്രതലം സ്‌ക്രീനായി ഉപയോഗിച്ച് വിപുലമായ ലേസര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പെടെ നടത്താന്‍ ബജറ്റില്‍ പ്രഖ്യാപനം. വിശദമായ പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള സഹായം എന്ന നിലയില്‍ 5 കോടി വകയിരുത്തുന്നതായി മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

Also Read: തുറമുഖ വകുപ്പിനായി 3000 കോടി; പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍ വരുന്നു

വിനോദസഞ്ചാര മേഖലയ്ക്കായി 351.42 കോടി വകയിരുത്തി. കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന് 12 കോടിയും വകയിരുത്തി. മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് വിനോദസഞ്ചാര വ്യവസായം വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. കൊച്ചി, ആലപ്പുഴ, ബേപ്പൂര്‍, കൊല്ലം എന്നീ നാലിടങ്ങളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ക്ലബ്ബുകളും വികസിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News