മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യുഎന്‍ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത ഹാഫിസ് സെയ്ദിന്റെ മകന്‍ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ കസേര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടാണ് ഹാഫിസ് സെയ്ദിന്റെ മകന്‍ തല്‍ഹ സെയ്ദ് മത്സരിക്കുന്നതെന്നാണ് ഡോണ്‍ പത്രം പറയുന്നത്. ഹാഫിസ് സെയ്ദുമായി അടുത്ത ബന്ധമുള്ളവര്‍ സ്ഥാപിച്ച പാര്‍ട്ടിയാണിത്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ തെരഞ്ഞടുപ്പ്. ദേശീയ, പ്രവിശ്യ അസംബ്ലികളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചെന്നാണ് പത്രം പറയുന്നത്.
ലാഹോറിലെ ദേശീയ മണ്ഡലമായ എന്‍എ-127ലാണ് ഇയാള്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. പാകിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കി അഴമതി തുടച്ചുനീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. തീവ്രവാദ ധനസഹായ കേസുകളില്‍ കുറ്റക്കാരനായ ഹാഫിസ് സെയ്ദ് 2019 മുതല്‍ ജയിലില്‍ കഴിയുകയാണ്. ഇയാളാണ് ലഷ്‌കറെ തൊയ്ബയുടെ സ്ഥാപക നേതാവ്.
ALSO READ: പാലക്കാട് റോഡരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 77 കാരൻ പിടിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here